തിരുവനന്തപുരം : നിയമസഭയുടെ പുതിയ സെക്രട്ടറിയായി എസ്. വി. ഉണ്ണികൃഷ്ണൻ നായരെ നിയമിച്ചു. സെക്രട്ടറിയായിരുന്ന വി.കെ.ബാബുപ്രകാശ് വിരമിച്ച ഒഴിവിലാണ് നിയമനം. നെയ്യാറ്റിൻകര കാരോട് വില്ലേജിൽ പി. സദാശിവൻ തമ്പിയുടെയും ജെ. വിശാലാക്ഷി അമ്മയുടെയും മകനാണ്. തിരുവനന്തപുരം ഗവൺമെന്റ് ലാ കോളേജിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി.
നെയ്യാറ്റിൻകരയിൽ അഡ്വക്കേറ്റ് കെ. രഘുനാഥന്റെ ജൂനിയർ ആയി പ്രാക്റ്റീസ് ചെയ്തു. 1995ൽ മുൻസിഫ് -മജിസ്ട്രേറ്റ് ആയി ജുഡിഷ്യൽ സർവീസിൽ നിയമിതനായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻസിഫ്, മജിസ്ട്രേറ്റ്, സബ് ജഡ്ജി, ജില്ലാ ജഡ്ജി എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ രജിസ്ട്രാർ ആയി പ്രവർത്തിച്ചുവരിയായിരുന്നു.
പ്രശസ്ത ചെറുകഥാകൃത്തു എസ്. വി. വേണുഗോപൻ നായരുടെ സഹോദരനാണ്. ഭാര്യ എസ്. ശ്യാമ നെയ്യാറ്റിൻകര ഗവൺമെന്റ് ജെ. ബി. എസിൽ അധ്യാപികയാണ്. മകൾ ഡോ. ആരതി നെയ്യാറ്റിൻകര നിംസ് ഡെന്റൽ കോളേജിൽ ഹൗസ് സർജനായി പ്രവർത്തിക്കുന്നു.