പാറശാലയില്‍ ആധുനിക പൊതുശ്മശാനം

115

തിരുവനന്തപുരം : പാറശാല ഗ്രാമ പഞ്ചായത്തിലെ പൊതു ശ്മശാനത്തിന്റെ നിര്‍മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് നിര്‍വഹിച്ചു. താലൂക്കാശുപത്രിക്ക് സമീപമുള്ള 50 സെന്റ് സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ശ്മശാനത്തിന് ഒരു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന ശ്മശാനത്തില്‍ ഒരേ സമയം രണ്ടു മൃതദേഹങ്ങള്‍ ദഹിപ്പിക്കാനുള്ള സൗകര്യമുണ്ടാകും. അടുത്ത മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

NO COMMENTS