ബംഗളൂരു: വിജയകരമായി മുന്നേറുന്ന ചന്ദ്രയാന്‍-2 നിന്ന് ലഭിച്ച ചന്ദ്രന്റെ ആദ്യ ചിത്രം പുറത്തുവിട്ട് ഐഎസ്ആര്‍ഒ. വിക്രം ലാന്‍ഡറിലെ കാമറ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രമാണ് ലഭിച്ചിരിക്കുന്നത്. ചന്ദ്രോപരിതലത്തില്‍ നിന്ന് 2650 കിലോമീറ്റര്‍ അകലെയുള്ളപ്പോള്‍ എടുത്തതാണ് ഈ ചിത്രമെന്നും ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തു.