ജറുസലേം: കൊവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ചു് ഫലസ്തീനിലെ മസ്ജിദുല്‍ അഖ്‌സ നിസ്‌കാരത്തിനായി തുറന്നു. വിശ്വാസികള്‍ പള്ളിക്ക് പുറത്ത് വലിയ നിര രൂപപ്പെടുകയും ചെയ്തു.പള്ളിയില്‍ പ്രവേശിച്ച് നിസ്‌കാരത്തിലേര്‍പ്പെട്ട വിശ്വാസികള്‍ സുജൂദില്‍ കരയുന്നതടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു .
കൊവിഡ് വ്യാപനം ശക്തമായതോടെയാണ് ലോകത്തെല്ലായിടത്തെയും പോലെ ഫലസ്തീനിലും പള്ളികള്‍ അടച്ചിട്ടത്.. മസ്ജിദുല്‍ അഖ്‌സയ്ക്കു പുറമെ ഗസ്സ മുനമ്ബിലെയും ജറുസലേമിലെയും പള്ളികളും ഈയാഴ്ച തുറന്നിട്ടുണ്ട്. രണ്ടു മാസത്തെ ലോക്ക്ഡൗണിന് ഇളവ് നല്‍കിയതോടെയാണ് പള്ളികള്‍ തുറന്നത്.