കോഴിക്കോട്: കൊയിലാണ്ടി നന്തിയിൽ അമ്മയും പിഞ്ചു മകനും ട്രെയിൻ തട്ടി മരിച്ചു. അട്ടവയൽ സ്വദേശി ഹർഷ (28), മകൻ, നാല് വയസ്സുള്ള കശ്യപ് എന്നിവരാണ് മരിച്ചത്.
മൃതദേഹം ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്കും മാറ്റി. ആനക്കുളം അട്ടവയലിൽ മനുലാലിന്റെ ഭാര്യയാണ് ഹർഷ.