തൊടുപുഴ : തൊടുപുഴ കുമാരമംഗലത്ത് ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ചും ആക്രമിച്ചും കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മയെക്കൂടി പ്രതിചേര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കൂത്താട്ടുകുളത്തെ കൗണ്‍സലിങ് കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അമ്മയെ തൊടുപുഴ സി ഐ അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
കുറ്റകൃത്യം മറച്ചുവെച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് ഐപിസി 201, 212 വകുപ്പുകളാണ് യുവതിക്കെതിരെ ചുമത്തിയത്. പ്രതി അരുണ്‍ ആനന്ദിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴു വയസുകാരനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചപ്പോള്‍ ആദ്യം തെറ്റായ വിവരം നല്‍കി അരുണ്‍ ആനന്ദിനെ ഇവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.കേസില്‍ രണ്ടാംപ്രതിയാണിവര്‍