അമ്മയെ വെട്ടിനുറുക്കി ചോര കുടിച്ച്‌ മകന്റെ നരബലി

176

റായ്പൂര്‍: ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതാകം നടന്നത്. ദൂര്‍മന്ത്രവാദിയായ ദിലീപ് യാദവാണ് സ്വന്തം അമ്മ സുമരിയയെ ക്രൂരമായ നരബലിക്കിരയാകിയത്. മന്ത്രവാദ ക്രിയകള്‍ക്കിടെ ദിലീപ് യാദവ് കോടാലിയുപയോഗിച്ച്‌ സുമരിയയുടെ കഴുത്തിലും നെഞ്ചിലും തലയിലും വെട്ടുകയായിരുന്നു.
കൊലപാതകത്തിന് ദൃക്സാക്ഷിയായ അയല്‍വാസി പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

അസാധാരണ ശബ്ദങ്ങള്‍ കേട്ട് വീട്ടിലെത്തുന്പോള്‍ സുമരിയയുടെ രക്തം കുടിക്കുന്ന ദിലീപ് യാദവിനെയാണ് കണ്ടതെന്ന് അയല്‍വാസി പൊലീസില്‍ മൊഴി നല്‍കി.കൊലപാതകശേഷം മൃതദേഹം ചെറു കഷണങ്ങളാക്കി തീയിലേക്കെറിഞ്ഞ് കത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ചാരവും എല്ലിന്‍ കഷണങ്ങളുമാണ് കിട്ടിയത്. ഒളിവില്‍ പോയ ദിലീപ് യാദവിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

NO COMMENTS