പുഴയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പുതിയ വഴിത്തിരിവ് ; കൊലപാതകം നടന്നത് അഞ്ചു ദിവസം മുൻപ്

180

കൊച്ചി: ആലുവയില്‍ പുഴയില്‍ യുവതിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ കേസില്‍ പുതിയ വഴിത്തിരിവ്. കൊലപാതകം നടന്നത് അഞ്ചു ദിവസം മുന്പാണെന്നാണ് പുറത്ത് വരുന്ന ശാസ്ത്രീയ പരിശോധനാ ഫലം. മറ്റെവിടെയോ വച്ച്‌ കൊലപ്പെടുത്തി കാറില്‍ കൊണ്ടു വന്നു തള്ളി എന്നാണ് പൊലീസിന്‍റെ നിഗമനം. അതേസമംയം കൊല്ലപ്പെട്ട യുവതി ആരാണെന്ന് തിരിച്ചറിയാനായിട്ടില്ല.

ആലുവയിലേയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും പൊലീസ് പരിശോധിച്ച്‌ വരികയാണ്. കൊലപാതകത്തിന് പിന്നില്‍ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ആകാം എന്ന നിഗമനവും പൊലീസ് പങ്കുവയ്ക്കുന്നുണ്ട്. യുവതിയെ കാണാനില്ലെന്ന പരാതി ഇതുവരെയും എറണാകുളം ജില്ലയിലെവിടെയും പൊലീസിന് ലഭിച്ചിട്ടില്ല. മറ്റ് ജില്ലകളിലും അടുത്ത ദിവസങ്ങളിലായി യുവതിയെ കാണാനില്ലെന്ന പരാതികളൊന്നും ലഭിച്ചിട്ടില്ല.

NO COMMENTS