തിരുവനന്തപുരം: ‘മുസ്ലിം ജനവിഭാഗത്തിന്റെ കാര്യം പറഞ്ഞാല്‍ അവര്‍ ന്യൂനപക്ഷവിഭാഗാണ്. ആ മുസ്ലിം ജനവിഭാഗത്തിന് എന്നില്‍ വിശ്വാസമുണ്ടെന്നും ഈ ഗവണ്മെന്റില് വിശ്വാസമുണ്ടെന്നും എല്ലാവര്ക്കും അറിയാം. വകുപ്പ് താന്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് ഉയര്‍ന്ന എതിര്‍പ്പുകളുടെ കാര്യത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് താന്‍ കൈകാര്യം ചെയ്യുന്നത് കൊണ്ട് ഏതെങ്കിലുമൊരു കൂട്ടര്‍ക്ക് ആശങ്ക ഉണ്ടാകുമെന്ന് താന്‍ കരുതുന്നില്ല. വകുപ്പ് താന്‍ ഏറ്റെടുത്തത് ഏല്ലാവരും സ്വാഗതം ചെയ്ത കാര്യമാണെന്നും എതിര്‍പ്പുകളൊന്നും താന്‍ കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസ്ലിം ലീഗിനല്ല മുസ്ലിം ജനവിഭാഗത്തിന്റെ അട്ടിപ്പേറവകാശം. അത് പേരിലേയുള്ളൂ. പേരില്‍ മാത്രമേയുള്ളൂ.’-മുഖ്യമന്ത്രി പറഞ്ഞു. മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു മുഖ്യമന്ത്രി.