മലപ്പുറം: മുസ്ലിംലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പാണക്കാട്ട് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, സാദിഖലി ശിഹാബ് തങ്ങള്‍, എം.പി. അബ്ദുസമദ് സമദാനി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി വെള്ളിയാഴ്ച രാവിലെ യോഗം ചേര്‍ന്ന് അന്തിമ പട്ടികക്ക് രൂപം നല്‍കിയതിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.ഉപതെരഞ്ഞെടുപ്പ് വരുന്ന മലപ്പുറം ലോക്സഭ മണ്ഡലത്തില്‍ അബ്ദുസമദ് സമദാനി ജനവിധി തേടും. എം.കെ. മുനീര്‍ കൊടുവള്ളിയിലോ സിറ്റിങ് മണ്ഡലമായ കോഴിക്കോട് സൗത്തിലോ സ്ഥാനാര്‍ഥിയാകും.
മഞ്ഞളാംകുഴി അലി പഴയ തട്ടകമായ മങ്കടയിലേക്ക് മാറും. രാജ്യസഭ എം.പി പി.വി. അബ്ദുല്‍ വഹാബ് മഞ്ചേരിയിലും അഡ്വ. യു.എ. ലത്തീഫ് മലപ്പുറത്തും മത്സരിച്ചേക്കും. വഹാബ് നിയമസഭയിലേക്ക് മത്സരിക്കുകയാണെങ്കില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് രാജ്യസഭാംഗമാകുമെന്നാണ് അറിയുന്നത്.
മുനീറിെന്റ മണ്ഡലമായ കോഴിക്കോട് സൗത്തില്‍ വനിതകള്‍ക്ക് അവസരം നല്‍കിയേക്കും. അഡ്വ. നൂര്‍ബീന റഷീദ്, കുല്‍സു ടീച്ചര്‍ എന്നിവരിലാരെങ്കിലുമായിരിക്കും സ്ഥാനാര്‍ഥി.സിറ്റിങ് എം.എല്‍.എമാരായ ടി.വി. ഇബ്രാഹീം, പി.കെ. ബഷീര്‍, ഹമീദ് മാസ്റ്റര്‍, ആബിദ് ഹുസൈന് തങ്ങള്‍ എന്നിവര്‍ നിലവിലെ മണ്ഡലങ്ങളില്‍ തുടരും. അന്തിമ പട്ടികയില്‍ മണ്ഡലങ്ങളില്‍ മാറ്റമുണ്ടായേക്കാമെങ്കിലും കെ.എം. ഷാജിയും എന്‍. ഷംസുദ്ദീനും വീണ്ടും മത്സരിക്കും. പെരിന്തല്‍മണ്ണയില്‍ കെ.എം. ഷാജിയുടെയും താനൂരില്‍ പി.കെ. ഫിറോസിെന്റയും പേരുകളാണ് പരിഗണിക്കുന്നത്.
തിരുവമ്ബാടി സീറ്റില്‍ ലീഗ് സ്ഥാനാര്‍ഥി തന്നെ മത്സരിക്കും. കളമശ്ശേരിയില്‍ സിറ്റിങ് എം.എല്‍.എ ഇബ്രാഹീം കുഞ്ഞിെന്റ മകന് ഗഫൂര്‍ സ്ഥാനാര്‍ഥിയായേക്കും. എം.കെ.എം. അശ്റഫ് (മഞ്ചേശ്വരം), എന്‍.എ. നെല്ലിക്കുന്ന് (കാസര്‍കോട്), ഉമ്മര്‍ പാണ്ടികശാല, നജീബ് കാന്തപുരം (കുന്ദമംഗലം), പി.കെ ഖാസിം, സി.പി. ചെറിയമുഹമ്മദ് (തിരുവമ്ബാടി), അബ്ദുല്ല (കൂത്തുപറമ്ബ്), സി.പി. ബാവ ഹാജി, എം.എ. സമദ്, അഡ്വ. ഫൈസല്‍ ബാബു എന്നിവരുടെ പേരുകളും സാധ്യത പട്ടികയിലുണ്ട്.
മലപ്പുറത്ത് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.