കാസറഗോഡ്: കാസറഗോഡ് ഉപ്പളയിൽ സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം താലൂക്ക് ആസ്ഥാനം മാറ്റാൻ ഒരുകാരണവശാലും അനുവദിക്കില്ലെന്നും, വികസനരംഗത്ത് ബഹുദൂരം മുന്നിൽ നിൽക്കുന്ന ഉപ്പളയെ വികസനമുരടിപ്പിലേക് കൊണ്ട് പോകാനാണ് ചില തല്പര കക്ഷികൾ ശ്രമിക്കുന്നതെന്നും, മണ്ഡലം വർക്കിംഗ് കമിറ്റി മെമ്പറും , പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമായ പിഎം സലീം രംഗത്ത്. അതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജനവികാരം മാനിച്ചുകൊണ്ട് ആസ്ഥാനം മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചു താലൂക് ആസ്ഥാനം മഞ്ചേശ്വരം മണ്ഡലത്തിൽ ഉപ്പളയിൽ തന്നെ നിലനിർത്തണമെന്നും മുസ്ലിം ലീഗ് നേതാവ് പിഎം സലീം ആവശ്യപ്പെട്ടു