വയനാട്: രാഹുല്‍ ഗാന്ധിയെച്ചൊല്ലി യുഡിഎഫിനകത്ത് പ്രതിഷേധം കനക്കുന്നു. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ ഉടന്‍ വ്യക്തവരുത്തണമെന്ന് ലീഗ് ആവശ്യപ്പെട്ടു. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചതായി ലീഗ് നേതാക്കള്‍ പറഞ്ഞു. രാഹുല്‍ മത്സരിച്ചാലും ഇല്ലെങ്കിലും സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനം അടിയന്തരമായി ഉണ്ടാകണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്.
നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച എല്‍ഡിഎഫ് പ്രചരണരംഗത്ത് വളരെയേറെ മുന്നോട്ടുപോയി. അവര്‍ രണ്ടാംഘട്ട പ്രചരണ പരിപാടികളിലേക്കും കടന്നു. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്നുപോലും അറിയാതെ കുഴയുകയാണ്.
പ്രഖ്യാപനം വൈകുന്നത് വിജയസാധ്യതയെ ബാധിക്കുമെന്നും പ്രവര്‍ത്തകരും നേതാക്കളും നിരാശയിലാണെന്നുമാണ് ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. മണ്ഡലത്തില്‍ പ്രചാരണം എങ്ങനെ തുടങ്ങുമെന്ന കാര്യത്തില്‍ യുഡിഎഫ് നേതൃത്വം ആശങ്കയിലാണ്. ഇതോടെ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഏറ്റവും ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന വണ്ടൂര്‍, ഏറനാട് നിയമസഭ മണ്ഡലങ്ങളിലെ കണ്‍വെന്‍ഷനുകള്‍ മാറ്റിവയ്ക്കേണ്ടി വന്നു. സ്ഥാനാര്‍ഥിയെ അറിയാതെ എങ്ങനെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ചേരുമെന്നാണ് നേതാക്കളുടെ ചോദ്യം.
എന്നാല്‍ രണ്ടു ദിവസത്തിനകം രാഹുലിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. കര്‍ണാടകയിലെ റാലിക്ക് മുമ്ബ് സ്ഥാനാര്‍ഥിത്വത്തില്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് ദേശീയ നേതാക്കള്‍ സൂചന നല്കുന്നു.