കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച ഉച്ചക്ക് 12.15 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. റണ്‍വേയില്‍ വെള്ളം കയറി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നതായും നേരത്തേ മൂന്നു മണിവരെ വിമാനത്താവളം അടച്ചിട്ടതായും സിയാല്‍ അറിയിച്ചിരുന്നു. ഇതു പ്രകാരം ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകള്‍ നടത്താന്‍ വേണ്ട നടപടികളെടുക്കാന്‍ വിമാന കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ ആറ് വിമാനങ്ങള്‍ ശനിയാഴ്ച തിരിച്ചുപോയിരുന്നു. മറ്റ് രണ്ട് വിമാനങ്ങള്‍ ഞായറാഴ്ച യാത്രക്കാരുമായി സര്‍വീസ് നടത്തും.