തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ ആവശ്യം തീര്‍ത്തും അനാവശ്യമെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹം സ്വകാര്യ ബില്ലി ലൂടെയാണ് ഈ ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത്.
എറണാകുളത്തിനും കൊച്ചി നഗരസഭയ്ക്ക് തന്നെയും എത്രയൊക്കെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍ ഉണ്ട്, അതൊന്നും ഉന്നയിക്കാതെ ഇത്തരത്തില്‍ ഒരു സാംഗത്യവുമില്ലാത്ത കാര്യങ്ങള്‍ക്കായി എം.പി എന്ന നിലയില്‍ കിട്ടിയ അവസരം പാഴാക്കിയത് ഖേദകരമാ ണെന്നു൦ ആര്യാരാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഏതായാലും ഇത്തരം രാഷ്ടീയ നാടകങ്ങള്‍ കൊണ്ടൊന്നും ജനങ്ങളെ വിഢികളാക്കാന്‍ കഴിയില്ലയെന്നു൦ കാലം ഒരുപാട് മാറി പോയിരിക്കു ന്നുവെന്നും ആര്യാ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.