സാമൂഹ്യ പ്രതിബന്ധതയുള്ള എഴുത്തുകാര്‍ കാലഘട്ടത്തിന്റെ ആവശ്യം:ഡോ.കെ.എസ്.രവികുമാര്‍

102

കാസറകോട് : മാറുന്ന സാമൂഹ്യസാഹചര്യങ്ങളെ എഴുത്തിലൂടെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന സമൂഹത്തിന്റെ ചാലകശക്തി കളാണ് എഴുത്തുകാരെന്നും നിലവില്‍ രാജ്യം നേരിടുന്നു വെല്ലുവിളികളോട് പ്രതികരിക്കാന്‍ കെല്‍പു ള്ള സാമൂഹ്യ പ്രതിബന്ധതയുള്ള എഴുത്തുകാരാണ് ഇന്നിന്റെ ആവശ്യമെന്നും കാലടി സംസ്‌കൃത സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ്.രവികുമാര്‍ പറഞ്ഞു.

കേരള സ്റേററ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച എഴുത്ത് കൂട്ടം ശില്പശാല ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാ രിക്കുകയായിരുന്നു അദ്ദേഹം. കാലത്തിനനുസരിച്ച് എഴുത്തിലൂടെ സമൂഹവുമായി സംവദിക്കാനുള്ള വലിയൊരു ഉത്തരവാദിത്വമാണ് ഇന്നത്തെ യുവ എഴുത്തുകാര്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്റേററ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞികൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷനായി.എഴു ത്ത് കൂട്ടം ശില്പശാലയില്‍ പങ്കെടുക്കാനായി അംഗങ്ങളയച്ച കൃതികളില്‍ നിന്നും തിരഞ്ഞെടുത്തവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ‘അഗ്നിപര്‍വ്വതങ്ങള്‍ പുകയുന്നുണ്ട് ‘എന്ന പുസ്തകത്തിന്റെ പ്രകാശനം ജില്ല കളക്ടര്‍ ഡോ.സജിത് ബാബു നിര്‍വഹിച്ചു. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ പുസ്തകം ഏറ്റുവാങ്ങി.

പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം ,് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മുനമ്പത്ത് ഗോവിന്ദന്‍, കേരള സ്റ്റേറ്റ് ലൈബ്രറി എക്സിക്യൂട്ടീവ് അംഗം മുഞ്ഞിനാട് രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ സംസ്ഥാന കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കളായ ആര്‍ എസ് ആര്‍ ലാല്‍, കാസര്‍കോട് സ്വദേശിയും വിവര്‍ത്തകനും ആയ പി പി കെ പൊതുവാള്‍ എന്നിവരെ ആദരിച്ചു.കേരള സ്റേററ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.പി അപ്പുക്കുട്ടന്‍ സ്വാഗതവും കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി വി കെ പനയാല്‍ നന്ദിയും പറഞ്ഞു.

NO COMMENTS