തിരുവനന്തപുരം: പുതിയ സർക്കാർ അധികാരത്തില്‍ വന്നാലുടന്‍ ഉന്നതതലങ്ങളില്‍ സമ്പൂർണ്ണ അഴിച്ചുപണിക്ക് സാധ്യത. സർക്കാരിൻറെ സത്യപ്രതിജ്ഞ മെയ് 20ന് നടത്താനാണ് തീരുമാനം. സമയം പുറത്ത് വിട്ടിട്ടില്ല. കേരളത്തിനൊപ്പം തെരെഞ്ഞടുപ്പ് നടന്ന സംസ്ഥാനങ്ങളിലെല്ലാം സത്യപ്രതിജ്ഞ നടന്ന് ആഴ്ച പിന്നിട്ടു. കേരളത്തില്‍ മാത്രമാണ് സത്യപ്രതിജ്ഞ ഇത്രയും വൈകുന്നത് .
പൊലീസ് ഉന്നതങ്ങളിലും സമ്പൂർണ്ണ അഴിച്ചുപണിയാണ് വരാന്‍ പോകുന്നത്. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുമെന്ന് ഉറപ്പായ പശ്ചാത്തലത്തില്‍ വിശ്വസ്തരെ തന്നെ പൊലീസിലെ താക്കോല്‍ സ്ഥാനങ്ങളില്‍ കുടിയിരുത്തും.സംസ്ഥാനത്തെ 14 കലക്ടര്‍മാരെയും മാറ്റാന്‍ സാധ്യതയുണ്ട്. ഗവൺമെൻറ് സെക്രടറി തലത്തിലും ഉടച്ചുവാര്‍ക്കല്‍ ഉണ്ടാകും.
ഇന്‍റലിജന്‍സ്, വിജിലന്‍സ് തലപ്പത്തും മാറ്റങ്ങള്‍ ഉണ്ടാകും. തെഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ് ഐ റാങ്കിന് മുകളിലുള്ളവരെ സ്വന്തം ജില്ലകളില്‍ നിന്നും മാറ്റിയിട്ടുണ്ട്. ഉന്നതങ്ങളിലെ അഴിച്ചുപണിക്ക് പിന്നാലെ താഴെ തട്ടിലും ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ മാറ്റം ഉണ്ടാകും.