തിരുവനന്തപുരം: സംസ്ഥാനത്തിലെ പുതിയ പൊലീസ് മേധാവി ( ഡിജിപി ) അനില്‍ കാന്തിന് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് തിരുവന്തപുരം സിറ്റി പൊലീസ് ആസ്ഥാനത്ത് വച്ച് ഗാര്‍ഡ് ഒഫ് ഓണര്‍ നല്കി.
എഡിജിപി ഹെഡ്ക്വാര്‍ട്ടേഴ്സ് മനോജ് എബ്രഹാം , സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഡോക്ടര്‍ വൈഭവ് സക്സേന, എക്സൈസ് വിജിലന്‍സ് എസ് പി മുഹമ്മദ് ഷാഫി തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്ക് എടുത്തു.
മെഡിക്കല്‍ കോളേജ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കേഡറ്റുകള്‍ ആണ് ഗാര്‍ഡ് ഒഫ് ഓണര്‍ നല്‍കിയത്. എസ് പി സി യുടെ ഉപഹാരങ്ങളും ചടങ്ങില്‍ സമ്മാനിക്കുകയും ചെയ്തു.
സംസ്ഥാനത്തെ പുതിയ യ്ക്ക് ഗാര്‍ഡ് ഒഫ് ഓണര്‍ നല്കി.