കോഴിക്കോട് : വിവാഹ ഫോട്ടോ ഷൂട്ടിങ്ങിനിടെ പാലേരി സ്വദേശി റജിലാണ് കുറ്റ്യാടി ജാനകിക്കാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടത് ഉടൻതന്നെ ആശുപത്രിയിലെത്തിച്ച നവ വധു വിന്റെ നില ഗുരുതരമാണ്. കുറ്റ്യാടി പുഴയിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഒരാഴ്ച മുമ്പാണ് റജിലിന്റെ വിവാഹം കഴിഞ്ഞത്. ഫോട്ടോഷൂട്ട് കഴിഞ്ഞ് മടങ്ങുകയായിരുന്നു. ദമ്പതിമാർ, കാൽവഴുതി പുഴയിൽ വീണെന്നാണ് വിവരം.