വിവാഹബന്ധം വേർപെടുത്താൻ വിസമ്മതിച്ചതിന് നവവരൻ ചങ്കുവെട്ടി എടക്കണ്ടൻ അബ്ദുൾ അസീബി (30) നെ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി
ഒതുക്കുങ്ങലിലെ ഭാര്യവീട്ടിലേക്ക് തട്ടിക്കൊണ്ടുപോയ അസീബിനെ സുഹൃത്തുക്കൾ അറിയിച്ചതിനെത്തുടർന്ന് പോലീ സെത്തിയാണ് രക്ഷിച്ചത്. ജോലിചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽനിന്നാണ് അബ്ദുൾ അസീബിനെ കാറി ലെത്തിയവർ തട്ടിക്കൊണ്ടു പോയത്. ഒന്നരമാസം മുമ്പാണ് അസീബ് വിവാഹിതനായത്. ഭാര്യയുമായു ള്ളത് ചെറിയ അഭിപ്രായ വ്യത്യാസം മാത്ര മെന്നാണ് പറയുന്നത്
സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയിലെടുത്തതായി സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി പറ ഞ്ഞു. വിവാഹബന്ധം വേർപെടുത്തണമെന്ന് അസീബിനോട് പ്രതികൾ ആവശ്യപ്പെടുകയും അതിനു വഴങ്ങാത്തതിനാൽ മർദിക്കുകയുമാണുണ്ടായതെന്നാണ് പോലീസ് പറയുന്നത് .
കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ വാരിയെല്ലിനും ജനനേന്ദ്രിയത്തിനും സാരമായ പരിക്കുണ്ട്. തന്നോട് വിവാഹമോചനത്തിനു ഭാര്യയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടെന്നും വഴങ്ങാത്ത തിനെത്തുടർന്ന് ക്രൂരമായി മർദ്ദിച്ചുവെന്നുമാണ് അസീബിൻറെ പരാതി