തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കോവിഡ് രോഗികളുടെ എണ്ണം കാല്‍ലക്ഷം കടന്നു. പുതുതായി 28,447 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 315 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,303 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1756 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
പോസിറ്റീവ് കേസുകള്‍ ജില്ല തിരിച്ച്
എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍കോട് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812.
സമ്ബര്‍ക്ക കേസുകള്‍ ജില്ല തിരിച്ച്
എറണാകുളം 4477, കോഴിക്കോട് 3860, തൃശൂര്‍ 2920, മലപ്പുറം 2529, തിരുവനന്തപുരം 1950, കണ്ണൂര്‍ 1812, കോട്ടയം 1858, പാലക്കാട് 809, ആലപ്പുഴ 1231, പത്തനംതിട്ട 1099, കാസര്‍ഗോഡ് 1061, കൊല്ലം 1067, ഇടുക്കി 838, വയനാട് 792.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5663 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
നെഗറ്റീവ് കേസുകള്‍ ജില്ല തിരിച്ച് – തിരുവനന്തപുരം 711, കൊല്ലം 158, പത്തനംതിട്ട 153, ആലപ്പുഴ 127, കോട്ടയം 538, ഇടുക്കി 227, എറണാകുളം 572, തൃശൂര്‍ 614, പാലക്കാട് 221, മലപ്പുറം 529, കോഴിക്കോട് 1012, വയനാട് 219, കണ്ണൂര്‍ 335, കാസര്‍ഗോഡ് 247.ഇതോടെ 1,78,983 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,66,135 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
പരിശോധിച്ച സാമ്പിളുകൾ 1,30,617
ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,617 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78 ആണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5055 ആയി. 73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 13, കണ്ണൂര്‍ 12, തൃശൂര്‍ 11, വയനാട് 9, കാസര്‍ഗോഡ് 7, കൊല്ലം, കോഴിക്കോട് 6 വീതം, എറണാകുളം, പാലക്കാട് 3 വീതം, പത്തനംതിട്ട, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്ബിളുകള്‍ ശേഖരിച്ചിരുന്നു.
നിരീക്ഷണത്തിലുള്ളവർ 3,91,463
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,91,463 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,74,464 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,999 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3609 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പുതിയ ഹോട്ട് സ്പോട്ടുകൾ
ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 523 ഹോട്ട് സ്പോട്ടുകളാണുള്ളത്.