ജില്ലയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു –

15

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 10,08,098 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു. ഇതില്‍ 7,47,970 പേര്‍ ആദ്യ ഡോസും 2,60,128 പേര്‍ രണ്ടാം ഡോസും സ്വീകരിച്ച വരാണ്. 18നും 44നും ഇടയില്‍ പ്രായമുള്ള ഗുരുതര രോഗബാധിതര്‍ക്കും മുന്‍നിര പോരാളികള്‍ ക്കുമായി 17 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഈ നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അഭിനന്ദിച്ചു. വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്കു കൃത്യമായി നല്‍കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ ശുചിമുറി സൗകര്യമുള്ള മുറിയില്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയണമെന്നും പരിശോധന യ്ക്കു വിധേയമാക്കണമെന്നും കളക്ടര്‍ അറിയിച്ചു.

NO COMMENTS