ബംഗളൂരു: 30 ദിവസത്തിനിടെ കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാകാന്‍ സാധ്യതയുണ്ടെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ബിശ്രീരാമലൂ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞദിവസം സംസ്ഥാനത്തും ബംഗളൂരുവിലും റെക്കോഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് തുടര്‍ച്ചയായ ട്വീറ്റുകളുമായി ആരോഗ്യമന്ത്രി രംഗത്തുവന്നത്. കണക്കുകളില്‍ പരിഭ്രാന്തരാവേണ്ടതില്ലെന്നും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം 35000 കടന്നിരിക്കുകയാണ്. 613 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 14716 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. കോവിഡ് വ്യാപനം അതിതീവ്രമായതോടെ ബംഗളൂരുവില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രി എട്ടു മുതല്‍ ജൂലൈ 22 പുലര്‍ച്ചെ അഞ്ചുവരെ ഏഴു ദിവസത്തേക്കാണ് സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വരുന്ന രണ്ടുമൂന്ന് മാസ കാലയളവ് കര്‍ണാടകയെ സംബന്ധിച്ച് വെല്ലുവിളികള്‍ നിറഞ്ഞതാണ്. വരുന്ന 30 ദിവസത്തിനിടെ കോവിഡ് കേസുകള്‍ ഇരട്ടിയാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. കോവിഡ് -19 വ്യാപനം തടയാന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.