മുനിസിപ്പാലിറ്റി,കോർപ്പറേഷൻ വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് വിജ്ഞാപനമായി

14

135 പുതിയ വാർഡുകൾ

സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. മുനിസിപ്പാലിറ്റികളിൽ 128 വാർഡുകളും, കോർപ്പറേഷനുകളിൽ ഏഴ് വാർഡുകളും കൂടി.

പുതുക്കിയ കണക്കനുസരിച്ച് തിരുവനന്തപുരം കോർപ്പറേഷനിൽ 101 ഉം,കൊല്ലത്ത് 56 ഉം, കൊച്ചിയിൽ 76 ഉം, തൃശൂരിൽ 56 ഉം, കോഴിക്കോട് 76 ഉം, കണ്ണൂരിൽ 56 ഉം വാർഡുകളുണ്ടാകും.

87 മുനിസിപ്പാലിറ്റികളിലെ നിലവിലുള്ള 3113 വാർഡുകളുടെ എണ്ണം 3241 ആയി വർദ്ധിക്കും.VARDUKAL12011 ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് വാർഡുകളുടെ എണ്ണം പുതുക്കിയത്. മുനിസിപ്പാലിറ്റികളിൽ ഏറ്റവും കുറഞ്ഞത് 26 ഉം , കൂടിയത് 53 വാർഡുകളുമുണ്ടാകും. കോർപ്പറേഷനുകളിൽ അവ യഥാക്രമം 56 ഉം 101 ഉം ആണ്. സ്ത്രീകൾക്കും, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുമുള്ള സംവരണ വാർഡുകളുടെ എണ്ണവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ ആകെ വാർഡുകളും ,സ്ത്രീ, പട്ടികജാതി , പട്ടികജാതി സ്ത്രീ, പട്ടികവർഗ്ഗം, പട്ടികവർഗ്ഗസ്ത്രീ സംവരണവാർഡുകളുടെയും ,ജനറൽവാർഡുകളുടെയും എണ്ണം ജില്ല തിരിച്ചുള്ള പട്ടികകൾ ചുവടെ

മുനിസിപ്പാലിറ്റി

NO COMMENTS

LEAVE A REPLY