പാരിസ്: ഔദ്യോഗിക യാത്രയ്ക്കിടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോൾ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച ഉദ്യോഗസ്ഥന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്ബോഴാണ് ഇയാള്‍ക്ക് ഹൃദയാഘാതമുണ്ടായതെന്നും . അയാള്‍ ജോലിസംബന്ധമായ ആവശ്യത്തിനാണ് യാത്ര പോയതെന്നും അതു കൊണ്ട് തന്നെ ജോലിസ്ഥലത്തുണ്ടായ അപകടമായി കണക്കാക്കി നഷ്ടപരിഹാരം നല്‍കണമെന്നാണ് പാരിസ് കോടതിയുടെ വിധി.2013 ലായിരുന്നുസംഭവം.
ഫ്രഞ്ച് റെയില്‍വെ കണ്‍സ്ട്രക്ഷന്‍ കമ്പനി യായ ടിഎസ്‌ഒയിലെ ഉദ്യോഗസ്ഥനായ എം സേവ്യര്‍ ഔദ്യോഗിക ആവശ്യത്തിനായി ലോയ്‌റെറ്റ് പ്രവിശ്യയിലേക്ക് നടത്തിയ യാത്രയ്ക്കിടെയാണ് മരിച്ചത്. കമ്പനിയ്ക്ക് ‘അപരിചിതയായ’ സ്ത്രീയുമായുണ്ടായ ലൈംഗികബന്ധത്തിനിടെ സംഭവിച്ച അപകടത്തില്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് ടിഎസ്‌ഒ കോടതിയില്‍ വ്യക്തമാക്കി.
യാത്രയ്ക്കിടെയുണ്ടായ വ്യക്തിപരമായ കാര്യങ്ങള്‍ ഔദ്യോഗിക കാര്യങ്ങളില്‍ തടസമുണ്ടാക്കിയതായി കമ്പനി യ്ക്ക് കോടതിയില്‍ തെളിയിക്കാന്‍ സാധിക്കാതിരുന്നതും വിധി ടിഎസ്‌ഒയ്ക്ക് എതിരാക്കി. ഔദ്യോഗിക യാത്രയ്ക്കിടെയുണ്ടായ അപകടം വ്യക്തിപരമായി കാണാനാവില്ലെന്നും കോടതി എടുത്തു പറഞ്ഞു.
ഭക്ഷണം കഴിക്കുന്നതും കുളിക്കുന്നതും പോലെയുമുള്ള ദൈനംദിന പ്രവൃത്തിയാണ് ലൈംഗികതയെന്നും ജോലിക്കിടെ ചെയ്തതിനാല്‍ അതൊരു കുറ്റമായി കണക്കാനാവില്ലെന്നും എന്നാല്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെയുണ്ടായ അപകടമായതിനാല്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വ്യക്തമാക്കി.