വയോധികന്‍ പാളം മുറിച്ചു കടക്കവെ ട്രയിന്‍ തട്ടി മരിച്ചു.

163

അഴിയൂര്‍ : ഡോക‌്ടറെ കണ്ട‌് മടങ്ങിയ വയോധികന്‍ പാളം മുറിച്ചു കടക്കവെ ട്രയിന്‍ തട്ടി മരിച്ചു. കുഞ്ഞിപ്പള്ളി മേല്‍പാലത്തിനു സമീപമാണ്‌ സംഭവം. അഴിയൂര്‍ വടക്കെ കൊല്ലങ്കണ്ടി എടത്തട്ട ഭാസ‌്കരന്‍ (80) ആണ‌് മരിച്ചത‌്. ഭാസ‌്കരനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ കരിയാട‌് നാരായണന്‍ എന്നയാള്‍ക്ക‌് പരിക്കേറ്റു. നാരായണനെ മാഹി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ‌്ച രാവിലെ 10.40 ഓടെയാണ‌് അപകടം. കുഞ്ഞിപ്പള്ളിയില്‍ മേല്‍പ്പാലം തുറന്നതോടെ കാല്‍നട യാത്രക്കാര്‍ക്ക‌് കുഞ്ഞിപ്പള്ളി ടൗണിലേക്ക‌് പാളം മുറിച്ചു കടന്നു വേണം പോവാന്‍. വളവ‌് കടന്ന‌് എത്തുന്ന ട്രയിന്‍ ശ്രദ്ധയില്‍പെടാത്തതിനാലാണ‌് അപകടങ്ങള്‍ ഉണ്ടാവുന്നത‌്. പ്രദേശത്ത‌് അടിപ്പാത സ്ഥാപിക്കണമെന്ന‌് ആവശ്യപ്പെട്ട‌് സര്‍വകക്ഷി ആക്ഷന്‍ കമ്മറ്റി നേതൃത്വത്തില്‍ പ്രക്ഷോഭത്തിലാണ‌്.

NO COMMENTS