കാസറഗോഡ് : ഉദുമ എരോലിലെ ദാസന്‍െറയും രേണുകയുടെയും ഒന്നര വയസുള്ള ഏക മകന്‍ ഋതിക് ദാസാണ് കളിക്കുന്നതിനിടെ മണ്ണെണ്ണ ഉള്ളില്‍ചെന്ന് ദാരുണമായി മരിച്ചത്.ആദ്യം ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വീട്ടുവരാന്തയില്‍ കളിക്കുന്നതിനിടെ അവശ നിലയില്‍ കണ്ടെത്തിയ കുഞ്ഞിന് സമീപം പെയിന്‍റിങ് ആവശ്യത്തിന് കൊണ്ടുവന്ന മണ്ണെണ്ണ ക്കുപ്പി മറിഞ്ഞ നിലയില്‍ കിടക്കുന്നുണ്ടായിരുന്നുവെന്നും കളിക്കുന്നതിനിടെ കുട്ടി കുപ്പിയിലെ മണ്ണെണ്ണ കുടിച്ചതായുമാണ് സംശയിക്കുന്ന തെന്ന് പൊലീസ് പറയുന്നു