കാസറഗോഡ് : കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി പലിശയും പിഴപലിശയും ഒഴിവാക്കി ക്ഷേമനിധി സമാഹരിക്കുന്നതിനുള്ള തീയ്യതി സെപ്തംബര്‍ 30 വരെ നീട്ടി. ബോര്‍ഡില്‍ 1985 ലെ പഴയ പദ്ധതി പ്രകാരം ക്ഷേമനിധി കുടിശിക വരുത്തിയുട്ടുളളതും റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നതും അല്ലാത്തതുമായ കേസുകളിലാണ് തീയതി നീട്ടി.
ക്ഷേമനിധി കുടിശികയുളള എല്ലാ വാഹന ഉടമകളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.