പുതുതായി പണികഴിപ്പിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ പാറശാല താലൂക്ക് ആശുപത്രിയുടെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.

162

തിരുവനന്തപുരം : പാറശാല താലൂക്ക് ആശുപത്രിയില്‍ പുതുതായി പണികഴിപ്പിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ മോര്‍ച്ചറി കെട്ടിടം, ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. മാതൃശിശു ബ്ലോക്ക്, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഒഫ്താല്‍മോളജി ബ്ലോക്ക് എന്നിവയുടെ നിര്‍മാണോദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു.

ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍. സലൂജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ് ആര്യദേവന്‍, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍. മഞ്ജുസ്മിത, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് ഷീജ, ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ. ബെന്‍ഡാര്‍വിന്‍, പാറശാല പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്, വൈസ് പ്രസിഡന്റ് സുകുമാരി, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.സെയ്ദലി തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS