ജൈവവൈവിധ്യ ബോർഡിന്റെ അനുമതി വാങ്ങണം

89

തിരുവനന്തപുരം : ജൈവ വിഭവങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു. ബോർഡുമായി 2018-19 വർഷത്തിൽ കരാറിൽ ഏർപ്പെട്ട സ്ഥാപനങ്ങളും വ്യക്തികളും കരാർ പുതുക്കണം.

മറ്റു സ്ഥാപനങ്ങൾ മുൻകൂർ അനുവാദത്തിന് ആഗസ്റ്റ് 30നകം ബോർഡുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് www.keralabiodiversity.org യിലെ എ.ബി.എസ് ഘടകം സന്ദർശിക്കണം.

NO COMMENTS