തിരുവനന്തപുരം : കുമാരപുരം സർക്കാർ സ്കൂളിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർഥി ആദിൽ അതെ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനിയോട് സംസാരിച്ചതിന്റെ പേരിൽ മംഗലപുരം സ്വദേശി സജാദിന്റെ നേതൃത്വത്തിലുള്ള സംഘം ആദിലിനെ സ്കൂളിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയി മർദിച്ചവശനാക്കിയ ശേഷം തലമുടി അറുത്തു കളഞ്ഞതെന്ന് ആദിലിന്റെ പിതാവ് നിസാം പറയുന്നു
സംഭവത്തെക്കുറിച്ച് ആദിലിന്റെ പിതാവ് നിസാം വിശദമാക്കുന്നു :
ഇക്കഴിഞ്ഞ ജൂലൈ 23 നായിരുന്നു സംഭവം. അന്നേ ദിവസം രണ്ടുപേർ തന്റെ വീട്ടിൽ വരികയും മകന്റെ കയ്യിൽ നിന്നും നോട്ട് ബുക്ക് വാങ്ങാനുണ്ടെന്ന വ്യാജേന ആദിലിനെ മൊബൈലിൽ വിളിച്ചു തരണമെന്നും ആവശ്യപ്പെട്ടു. അവർ മോനോട് ഫോണിൽ എന്തോ സംസാരിച്ചിട്ട് അവർ നേരെ പോയി മകനെ സ്കൂളിന്റെ പരിസരത്തു നിന്നും വിളിച്ചു കൊണ്ട് സജാദും മറ്റു കൂട്ടാളികളും ഇരുന്നിരുന്ന കാറിനകത്ത് കയറ്റി അതി ക്രൂരമായി മർദിച്ചവശനാക്കുകയായിരുന്നുവെന്ന് നിസാം പറയുന്നു .
കാറിനകത്ത് കയറ്റിയ ആദിലിനെ സജാദും മറ്റു കൂട്ടാളികളും നഗരത്തിന്റെ പല ഊടു വഴികളിലൂടെ ആദിലിനെ കൊണ്ട് പോയി മര്‍ദിച്ച വശനാക്കിയിട്ട് ഷർട്ടും ബനിയനും വലിച്ചുകീറുകയും നെഞ്ചിലും അടി വയറ്റിലും ആവർത്തിച്ചു ചവിട്ടിയതിന് ശേഷം തലമുടി അറുത്തു മാറ്റുകയായിരുന്നുവെന്നാണ് പറയുന്നുത്. കൂടാതെ മകന്റെ കാലിലെ ഷൂസ് ഊരി തലയിൽ വയ്പിച്ചിട്ട് സ്കൂൾ മുതൽ ബസ് സ്റ്റാൻഡ് വരെ നടത്തിച്ചു. പെൺകുട്ടിയോട് സംസാരിച്ചാൽ നിന്റെ വാപ്പയുടെ കൈവെട്ടി കളയുമെന്നും ഉമ്മയെയും പെങ്ങളെയും ഉപദ്രവിക്കുമെന്നും പറഞ്ഞിട്ട് എനെറെ കയ്യിലുള്ള ഫോൺ തട്ടിപ്പറിച്ചെടുക്കുകയും നിർബന്ധിച്ചു ഫോട്ടോസ് എടുക്കുകയും ഇടയ്ക്കിടെ സജാദിന്റെ കൂട്ടാളികൾ ഭീക്ഷണിപ്പെടുത്തുന്നതായും ഈ സംഭവത്തിന് ശേഷം ശാരീരികമായും മാനസികമായും ആദിൽ തളർന്നു പോകുന്നുണ്ടെന്നും പിതാവ് നിസാം പറയുന്നു . സ്കൂൾ പ്രിൻസിപ്പലിനെ പ്രതി ഫോണിൽ വിളിച്ചു ഭീക്ഷണിപ്പെടുത്തരുന്നതായും റിപ്പോർട്ടുകളുണ്ട്.
പോലീസ് എഫ്ഐആര്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രധാന പ്രതിക്കായി തിരച്ചിൽ തുടരുന്നു. സജാദിന്റെ പേരിൽ ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ നേരത്തെയും കേസ്സുകളുള്ളതായും പോലീസ് പറയുന്നു. സംഭവം നടന്നിട്ട് ഒന്നര മാസത്തിലേറെയായിട്ടും മുഖ്യ പ്രതിയെ പിടിക്കുന്നതിൽ പോലീസ് ഫല പ്രദമായ അന്വേഷണം നടത്തുന്നില്ലായെന്നും ആക്ഷേപമുണ്ട് .മുഖ്യമന്ത്രിക്കും സിറ്റിപോലീസ് കമ്മീഷണർക്കും പരാതി കൊടുത്തിട്ടുണ്ട്.