അഹമ്മദാബാദ്: ഗുജറാത്തില്‍ നാഥുറാം വിനായക് ഗോഡ്സെയുടെ ജന്മദിനം ആഘോഷിച്ച ആറ് ഹിന്ദു മഹാസഭ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സൂറത്തിലെ ലിംബായത്തിലെ സൂര്യമുക്തി ഹനുമാന്‍ക്ഷേത്രത്തില്‍ വച്ച് ഞായറാഴ്ചയാണ് ഗോഡ്സെയുടെ ചിത്രത്തിന് ചുറ്റും മെഴുകിതിരി കത്തിച്ചും മധുരം വിതരണം ചെയ്തുമാണ് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ ഗോഡ്സെയുടെ ജന്മദിനം ആഘോഷിച്ചത്. 1910 മെയ്19-ന് പൂനൈയിലെ ബരാമതിയിലാണ് ഗോഡ്സെയുടെ ജനനം.
ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പ്രവര്‍ത്തകര്‍ പകര്‍ത്തിയിട്ടുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ഹിന്ദു മഹാസഭ പ്രവര്‍ത്തകരായ ഹിരണ്‍ മഷ്റു, വാല ബര്‍വാഡ്, ഹിതേഷ് സോനാര്‍, യോഗേശ് പട്ടേല്‍, മനീഷ് കലാല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതത്.
രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്സെയുടെ ജന്മദിനം ആഘോഷിച്ചത് ജനങ്ങളുടെ വികാരം വ്രണപ്പെടുന്നതിനും സമാധാനപരമായ അന്തരീക്ഷം തകരുന്നതിനും കാരണമായെന്ന് കാണിച്ചാണ് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ഐപിസി 153, 153 എ, 153 ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തതെന്നും പൊലീസ് കമ്മീഷണര്‍ സതീഷ് ശര്‍മ്മ പറഞ്ഞു.
അതേസമയം ഹിന്ദു മഹാസഭ പ്രവര്‍ത്തകരുടെ പ്രവൃത്തിയില്‍ ക്ഷമാപണവുമായി ബിജെപി വക്താവ് ഭാരത് പാണ്ഡ്യ രംഗത്തെത്തി. ഗാന്ധിജിയെ വിമര്‍ശിക്കുന്നത് ആകാശത്തേക്ക് തുപ്പുന്നത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധി പഠിപ്പിച്ച കാര്യങ്ങള്‍ മനസ്സിലാക്കാത്ത വിവേകമില്ലാത്തവരാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുകയെന്നും ഭാരത് പാണ്ഡ്യ പറഞ്ഞു.