ഉത്തര്‍പ്രദേശില്‍ പൊതുസ്ഥലങ്ങളില്‍ നിസ്‌കാരം നിരോധിച്ച്‌ പൊലീസ്; ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി

158

നോയിഡയിലെ വ്യാവസായിക കേന്ദ്രങ്ങള്‍ക്ക് സമീപത്തുള്ള നിസ്‌കാരമാണ് നിരോധിച്ചിരിക്കുന്നത്. ഇതിനു സമീപത്തുള്ള ഒഴിഞ്ഞ സ്ഥലങ്ങളിലും പാര്‍ക്കുകളിലും മറ്റ് പൊതുഇടങ്ങളിലും നിസ്‌കാരം നടത്താന്‍ പാടില്ലെന്നാണ് ഉത്തരവ്. അതോടൊപ്പം പ്രദേശത്തെ കമ്ബനികളിലെ തൊഴിലാളികള്‍ പൊതുസ്ഥലത്ത് നിസ്‌കരിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. നിരോധനം ലംഘിച്ചാല്‍ കമ്ബനിയ്ക്കെതിരെ നടപടിയെടുക്കുമെന്നുമാണ് പൊലീസിന്റെ വിശദീകരണം.

പ്രദേശത്തെ കമ്ബനികള്‍ക്ക് ഇതുസംബന്ധിച്ച നോട്ടീസ് പൊലീസ് നല്‍കി കഴിഞ്ഞു. ജീവനക്കാര്‍ പൊതു സ്ഥലത്ത് നിസ്‌കരിക്കരുത്. അവരോട് മസ്ജിദില്‍ പോയി നിസ്‌കരിക്കാന്‍ പറയണം. ഈദ് ഗാഹ് കമ്ബനിക്കുള്ളില്‍ വെച്ച്‌ നടത്താന്‍ അനുമതി തേടാന്‍ ആവശ്യപ്പെടാനുമാണ് നിര്‍ദേശം. പൊലീസ് നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചുട്ടുണ്ട്.

ഐടി വ്യാവസായിക ഹബ്ബായ ഇവിടെ ആയിരക്കണക്കിന് ജീവനക്കാരാണ് പൊതുഇടങ്ങളില്‍ നിസ്‌കരിക്കാറുള്ളത്. പുതിയ നടപടിയെ കുറിച്ച്‌ ജീവനക്കാര്‍ ആശങ്കയിലാണ്.

NO COMMENTS