അമൃത്സര്‍: ക്രിസ്തുമസ് ദിനത്തിൽ യേശുക്രിസ്തുവിനെതിരെ അപകീര്‍ത്തികരമായതും മതവികാരം വ്രണപ്പെടുത്തി യതിലും ആരോപണത്തില്‍ ബോളിവുഡ് താരം രവീണ ടണ്ഡന്‍, സംവിധായക ഫറാ ഖാന്‍, ടെലവിഷന്‍ അവതാരക ഭാരതി സിംഗ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആഞ്ജല ബ്ലോക്ക് ക്രിസ്ത്യന്‍ ഫ്രണ്ട് അധ്യക്ഷന്‍ സോനു ജാഫര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.ഒരു ടെലവിഷന്‍ ഷോയില്‍ ക്രിസ്തു മതത്തെ അപമാനി ക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ഇവര്‍ക്കെതിരെ പരാതി ലഭിച്ചിരുന്നു.
പഞ്ചാബിലെ അഞ്ജല പോലീസിലാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. ഐപിസി സെക്ഷന്‍ 295 എ പ്രകാര മാണ് കേസെടുത്തിരിക്കുന്നത്. യേശുക്രിസ്തുവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നും മത വിശ്വാസത്തെ വൃണപ്പെടുത്തിയെന്നുമാണ് പരാതിയിലെ ആരോപണം.
ക്രിസ്തുമസ് ദിനത്തിലാണ് പരിപാടി സംപ്രേഷണം ചെയ്തത്. പരാതിയോടൊപ്പം ടിവി പരിപാടിയുടെ വീഡിയോ യും സമര്‍പ്പിച്ചിട്ടുണ്ട്. പരാതിയന്മേല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അമൃത്സര്‍ റൂറല്‍ എസ്പി വീക്രം ജീത് ദഗ്ഗല്‍ വ്യക്തമാക്കി.