തിരുവനന്തപുരം : കോൺഗ്രസ് അനുകൂല സംഘടനാ നേതാവ് സെക്രട്ടറിയേറ്റ് അസോസിയേഷൻ ട്രഷറർ കെ എസ് ഹാരിസിനെ സംഘം ചേർന്ന് മർദിച്ച സംഭവത്തിൽ വിമത വിഭാഗത്തിലെ പത്തുപേർക്കെതിരെ പോലീസ് കേസെടുത്തു.
തിങ്കളാഴ്ച പകൽ രണ്ടോടെയാണ് ഹാരിസിനെ മർദിച്ചത്. അസോസിയേഷൻ കെട്ടിടത്തിനു താഴെ സ്റ്റാഫ് സൊസൈറ്റിയിൽ വായ്പയുടെ തവണയടക്കാൻ നിൽക്കുകയായിരുന്ന ഹാരീസിനെ മുകളിൽ ഹാളിലേക്ക് വിളിച്ചു കയറ്റിയാണ് പത്തംഗ സംഘം മർദിച്ചത്. ഹാരിസിനെ ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് മറുവിഭാഗം പ്രവർത്തകർ അസോസിയേഷൻ ഹാളിന് മുന്നിൽ ധർണ നടത്തിയിരുന്നു.
അടി നടത്തിയ നെയ്യാറ്റിൻകര ഡി അനിൽകുമാർ , ജസീർ , റെജി എൻ , സുധീർ എ , ജയകുമാർ , ഗോവിന്ദ് , രഞ്ചിഷ്കുമാർ , അനിൽകുമാർ കെ.എം., രാമചന്ദ്രൻ നായർ. രമേശൻ , സതീഷ് കുമാർ എന്നിവർക്കെതിരെയാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്. മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന വകുപ്പുകൾ ചുമത്തിയാണ് പത്തുപേർക്കെതിരെ കേസെടുത്തിട്ടുള്ളത്.