തൃശൂര്‍ : വര്‍ഗീയ – തീവ്രവാദ നിലപാടുകളോട് പൊലീസ് സേന വീട്ടുവീഴ്ച ചെയ്യാന്‍ പാടില്ലെന്നും രാജ്യത്തെ ജനങ്ങളുടെ ഒരുമയും ഐക്യവുമാണ് പ്രധാനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ മുപ്പത്തൊന്നമത് എസ്‌ഐ കേഡറ്റ് പാസിങ് ഔട്ട് പരേഡില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയ സംഘര്‍ഷ ങ്ങളില്‍ കടുത്ത നടപടികള്‍ സ്വീകരിച്ച് പൊലീസ് സ്തുത്യര്‍ഹമായ പങ്ക് വഹിച്ച രീതി തുടരണമെന്നും രാജ്യത്തിന്റെ മതനിരപേക്ഷതക്ക് പോറല്‍ തട്ടാതിരിക്കണമെന്നും വര്‍ഗീയ കലാപങ്ങളില്ലാത്ത നാടായി കേരളം നിലകൊള്ളുക യാണെന്നും അദ്ദേഹം പറഞ്ഞു