തിരുവനന്തപുരം കണിയാപുരത്ത് പൊലീസിന് നേരെ ബോംബേറ്. പണത്തിന് വേണ്ടി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസിന് നേരെയാണ് ബോംബേറുണ്ടായത്.
പ്രതികളില്‍ ഒരാളായ ഷമീറിനെയും ഇയാളുടെ അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതി സഹോദരനായ ഷഫീക്ക് ഓടി രക്ഷപ്പെട്ടു. പ്രതികളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതിന് ശേഷം പൊലീസ് സ്റ്റേഷനില്‍ വെച്ചും നാടകീയ സംഭവങ്ങളുമുണ്ടായി.
പൊലീസ് കസ്റ്റഡിയില്‍ പ്രതി ഷമീര്‍ ആത്മഹത്യക്ക് ശ്രമിച്ചു. പിടിയിലായ ഷെമീര്‍ സെല്ലിനുള്ളില്‍ വച്ച് ബ്ലെയ്ഡുകൊണ്ട് കഴുത്തില്‍ പരിക്കേല്‍പ്പിക്കുക യായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.