കാസറഗോഡ് : ഇന്ന് മുതല്‍ ജില്ലയില്‍ എല്ലായിടത്തും സഹായത്തിന് പോലീസ് ഉണ്ടാകും. ജീവന്‍ രക്ഷാ മരുന്നു കളും അവശ്യസാധനങ്ങളുടെ ലിസ്റ്റും 9497935780, 9497980940 വാട്‌സപ്പ് ചെയ്താതാല്‍ മതി പോലീസ് വീട്ടിലെ ത്തിക്കും.സാധനം കൈപ്പറ്റി ബില്ല് തുക കൃത്യമായി നല്‍കിയാല്‍ മാത്രം മതി.ഡബിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്ന ജില്ലയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ഏപ്രില്‍ ഒന്നു മുതല്‍ ആണ് ജില്ലയില്‍ പോലീസ് പുതിയ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത്.
ഇതു വരെവിദ്യാനഗര്‍, മേല്‍പറമ്പ് എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലെ 162 ഓളം പേര്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകളും 100 ഓളം പേര്‍ക്ക് അവശ്യ സാധനങ്ങും പോലീസ്എത്തിച്ച് കൊടുത്തു. ഇന്ന് മുതല്‍ (ഏപ്രില്‍. 07) മുതല്‍ ഈ പ്രവൃത്തി ജില്ലയില്‍ മുഴുവനായും ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും അവശ്യ സാധനങ്ങളുടെ ലിസ്റ്റ് അയച്ചാല്‍. അങ്ങനെ അയച്ച ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കുമെന്നും. ഈ പദ്ധതി ജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് വിജയ് സാക്കറെ അറിയിച്ചു.