കാസറഗോഡ് മുതല്‍ വിഴിഞ്ഞം വരെയുള്ള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

143

തിരുവനന്തപുരം: കാസറഗോഡ് മുതല്‍ വിഴിഞ്ഞം വരെയുള്ള തീരത്ത് വെള്ളിയാഴ്ച രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രത്തിന്‍റെ(INCOIS) മുന്നറിയിപ്പ്. മൂന്ന്മുതല്‍ 3.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.കേരള തീരത്തോട് ചേര്‍ന്ന് കിടക്കുന്ന സമുദ്ര പ്രദേശത്തും ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ട്.

വേലിയേറ്റ സമയമായ രാവിലെ ഏഴ് മണി മുതല്‍ 10 മണി വരെയും വൈകീട്ട് ഏഴ്മണി മുതല്‍ എട്ടുമണി വരെയും താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പുയരാനും കടല്‍ക്ഷോഭമുണ്ടാകാനും സാധ്യത യുള്ളതിനാല്‍ തീരദേശ വാസികള്‍ ജാഗ്രത പാലിക്കണം. പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കേരള തീരത്തേക്ക് കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

NO COMMENTS