ഭോപ്പാല്‍: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കനത്തതോടെ മധ്യപ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 50 ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.അതേസമയം പ്രതിഷേധം ശക്തമാകുന്നതിനിടെ യുപിയില്‍ വിവിധയിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചു. വന്‍ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ലക്നോ, പ്രയാഗ്രാജ്, ഗാസിയാബാദ്, മീററ്റ്, ബറേലി, പിലിബിത്ത് എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചത്.