പോ​ക്സോ കേ​സി​ലെ പ്ര​തി​ കു​ത്തേ​റ്റ് മരിച്ചു .

174

മ​ല​പ്പു​റം: പോ​ക്സോ കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​ കു​ത്തേ​റ്റ് മരിച്ചു . മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്വ​ദേ​ശി സെ​യ്ത​ല​വി (56) യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​യാ​ക്കി​യെ​ന്ന കേ​സി​ല്‍ പ്ര​തി​യാ​ണ് സെ​യ്ത​ല​വി. 2016-ലാ​ണ് പീ​ഡ​നം ന​ട​ന്ന​ത്. ഈ ​കേ​സി​ല്‍ മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​താ​യി​രു​ന്നു. കേ​സി​ല്‍ അ​ടു​ത്ത​മാ​സം നാ​ലി​ന് മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​നി​രി​ക്കെ​യാ​ണു സെ​യ്ത​ല​വി കൊ​ല്ല​പ്പെ​ട്ട​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​ര മ​ണി​യോ​ടെ അ​ത്താ​ണി​ക്ക​ലി​ലെ ക​മു​കി​ന്‍ തോ​ട്ട​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സം​ഭ​വ സ്ഥ​ല​ത്തു നി​ന്നു കൊ​ല​പാ​ത​ക​ത്തി​നു​പ​യോ​ഗി​ച്ച ക​ത്തി ക​ണ്ടെ​ടു​ത്തു. ഫോ​റ​ന്‍​സി​ക് സ​യ​ന്‍​റി​ഫി​ക് ഓ​ഫീ​സ​ര്‍ ഡോ. ​ത്വ​യ്ബ​യും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മ​ല​പ്പു​റ​ത്തു നി​ന്നു വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും എ​ത്തി​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ മ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള യു​വാ​വി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. കൊ​ല​പാ​ത​ക​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

NO COMMENTS