രാഷ്ട്രപതിക്ക് തിരുവനന്തപുരത്ത് ഗാർഡ് ഓഫ് ഓണർ നൽകി.

20

തിരുവനന്തപുരം : കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. സംയുക്ത സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ നടന്ന ഗാർഡ് ഓഫ് ഓണർ ചടങ്ങിൽ രാഷ്ട്രപതി അഭിവാദ്യം സ്വീകരിച്ചു. രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, എയർ വൈസ് മാർഷൽ എസ്.കെ. വിധാതെ, പൊതുഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു, ജില്ലാ കളക്ടർ ജെറോമിക് ജോർജ് എന്നിവർ ചേർന്നു യാത്രയാക്കി.

NO COMMENTS

LEAVE A REPLY