വാഹനങ്ങൾക്കുള്ള സി.എൻ.ജി.യുടെ വില വർധിപ്പിക്കും.

28

ന്യൂഡൽഹി: വാഹനങ്ങൾക്കുള്ള സി.എൻ.ജി.യുടെ വില കിലോഗ്രാമിന് നാല് മുതൽ ആറ് രൂപ വരെ വർധിച്ചേക്കും. ചില്ലറ വ്യാപാ
രികൾക്കുള്ള സി.എൻ.ജി. വിതരണത്തിൽ സർക്കാർ 20 ശതമാനം കുറവു വരുത്തിയതോടെയാണിത്. സർക്കാർ എക്സൈസ് തീരുവ കുറച്ചി ല്ലെങ്കിൽ കൂടുന്ന വിലയുടെ ആഘാതം ജനം താങ്ങേണ്ടിവരും.

ഭൂനിരപ്പിനുതാഴെനിന്നും സമുദ്രത്തിനടിയിൽ നിന്നുമെടുക്കുന്ന പ്രകൃതിവാതകമാണ് സി.എൻ.ജി.യുടെ (കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ്) അസംസ്കൃത വസ്തു. സർക്കാർ നിയന്ത്രണത്തിലുള്ള എണ്ണപ്പാടങ്ങളിൽ നിന്നെടുക്കുന്ന ഇതിൻ്റെ വിലയും നിശ്ചയിക്കുന്നത് സർക്കാരാണ്.

NO COMMENTS

LEAVE A REPLY