ഓര്‍ത്തഡോക്സ് – യാക്കോബായ സഭാ തര്‍ക്കം – സഭാ നേതൃത്വവുമായി പ്രധാനമന്ത്രി ഇന്നു കൂടിക്കാഴ്ച നടത്തും.

15

ന്യൂഡല്‍ഹി: സഭാ സിനഡ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ്, ഡോ. തോമസ് മാര്‍ അത്തനാസിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ് എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ഉച്ചയ്ക്ക് 12നാണു കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത് . ഓര്‍ത്തഡോക്സ് – യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഓര്‍ത്തഡോക്സ് സഭാ നേതൃത്വവുമായി പ്രധാനമന്ത്രി ഇന്നു കൂടിക്കാഴ്ച നടത്തുന്നത്. മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയും പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ ഇടപെടലില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് യാക്കോബായ സഭ മത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് നേരത്തെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയം കാണുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും സഭയ്ക്ക് തൊട്ടുകൂടായ്കയില്ല. സഭയെ സഹായിക്കുന്നവരെ തെരഞ്ഞെടുപ്പില്‍ തിരിച്ച്‌ സഹായിക്കും. വിശ്വാസികളുടെ അവകാശം സംരക്ഷിക്കാനുള്ള നിയമനിര്‍മാണം, ഇടവകകളിലെ ഹിത പരിശോധന എന്നീ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ മുന്നോട്ടുവയ്ക്കുമെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.

NO COMMENTS