തിരുവനന്തപുരം:ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നാലും സ്വകാര്യ ബസുകള്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തണമെങ്കില്‍ സര്‍ക്കാര്‍ സഹായം ലഭിക്കണമെന്നും തൊഴിലാളികളുടെ കൂലി സര്‍ക്കാര്‍ കൊടുക്കണമെന്നും നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്താനാകില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറഞ്ഞു.
കോട്ടയവും ഇടുക്കിയും ഉള്‍പ്പെടുന്ന ഗ്രീന്‍സോണില്‍ സ്വകാര്യവാഹനങ്ങള്‍ക്കും നഗരപ്രദേശങ്ങളിലെ ബസുകള്‍ക്കും നിയന്ത്രണങ്ങളോടെ അനുമതി നല്‍കാമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നു. യാത്രക്കാരെ കയറ്റുന്നതിലെ നിയന്ത്രണം വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ബസ് ഉടമകൾ