ആക്രമണങ്ങൾ തടയുക – കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുക – എന്നീ ആവശ്യങ്ങൾ ഉൾപ്പെടുത്തി – സൗദി അറേബ്യ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ക്ക് – ഐക്യരാഷ്ട്ര സഭ അംഗീകാരം നല്‍കി.

181

സൗദി അറേബ്യ: ദിനവും വർധിച്ച് വരുന്ന ആക്രമണങ്ങൾ തടയുക കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുക എന്നീ ആവശ്യങ്ങൾ ഉൾപ്പെടുത്തി സൗദി അറേബ്യ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭ അംഗീകാരം നല്‍കി. സൈബര്‍ കുറ്റകൃത്യങ്ങളെ കാര്യക്ഷമമായി പ്രതിരോധിക്കുന്നതിന് ഓരോ രാജ്യങ്ങളിലേയും നിയമങ്ങള്‍ പുനര്‍നിര്‍മ്മിക്കണമെന്നും സൗദി ആവശ്യപ്പെട്ടു. ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ സമാപിച്ച ക്രൈം പ്രിവന്‍ഷന്‍ ആന്റ് ക്രിമിനല്‍ ജസ്റ്റിസ് സമിതിയുടെ ഇരുപത്തി എട്ടാം യോഗത്തിലാണ് സൗദിയുടെ ആവശ്യങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.

പലതരത്തിലുള്ള ചൂഷണങ്ങൾക്കാണ് കുട്ടികൾ വിധേയരാകുന്നത്, ആഭ്യന്തര മന്ത്രാലയത്തിലെ നിയമകാര്യ, അന്താരാഷ്ട്ര സഹകരണവിഭാഗം മേധാവി ഡോ. അബ്ദുല്ലാ ബിന്‍ ഫഖ്‌രി അല്‍ അന്‍സാരിയുടെ നേതൃത്വത്തിലുളള സംഘമാണ് സൗദിയെ പ്രതിനിധീകരിച്ച് സമ്മേളനത്തില്‍ പങ്കെടുത്തത്. കുട്ടികളെ ദേഹോപദ്രവമേല്‍പ്പിക്കുന്നതും ഇന്റര്‍നെറ്റ് വഴി ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും വര്‍ദ്ധിച്ചുവരികയാണ്. ഇതിനെ ഫലപ്രദമായി ചെറുക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ യോജിച്ച ശ്രമങ്ങളുണ്ടാകണം. തീവ്രവാദ ചിന്ത വളര്‍ത്തുന്നതും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കും വിധവുമുള്ള പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ആഗോളതലത്തില്‍ തന്നെ ശ്രമങ്ങളുണ്ടാകണം.കുട്ടികൾക്കെതിരായ ആക്രമങ്ങൾ തടയുന്നതിനാവശ്യമായ സാങ്കേതിക വിദ്യകളും അനുഭവ സമ്പത്തും അംഗരാജ്യങ്ങള്‍ പരസ്പരം കൈമാറണമെന്നും സൗദി നിര്‍ദ്ദേശിച്ചു. കുറ്റകൃത്യങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനായി ക്രിമിനല്‍ നിയമങ്ങളില്‍ ആവശ്യമായ ഭേതഗതികള്‍ വരുത്തുന്നതിനെ കുറിച്ച്, ജപ്പാനില്‍ നടക്കാനിരിക്കുന്ന അടുത്ത സമ്മേളനം ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യണമെന്നും സൗദി നിര്‍ദ്ദേശിച്ചു ആവശ്യപ്പെട്ടു.

NO COMMENTS