പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികളുടെ പഠന നിലവാരവും സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി നിർമ്മിക്കുന്ന സാമൂഹ്യപഠനമുറികൾ ആവശ്യമായ നെയിംബോർഡ്, ഡ്യൂവൽ ടൈപ്പ്, ബെഞ്ച്, ഡെസ്‌ക്ക്, ടേബിൾ, ചെയർ, കമ്പ്യൂട്ടർ ടേബിൾ, മൾട്ടിപർപ്പസ് കാബിനറ്റ്, വൈറ്റ് ബോർഡ്, എൽ.ഇ.ഡി ഡിസ്‌പ്ലെ, യു.പി.എസ്, എൽ.ഇ.ഡി മോണിറ്റർ, വാട്ടർ പ്യൂരിഫയർ, നെറ്റ്‌സെറ്റർ, ഇ-സ്റ്റഡി മെറ്റീരിയൽ എന്നിവ ഉൾപ്പെടെ ഒരുക്കുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു.
കെട്ടിടത്തിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ടോയിലറ്റ്, സ്റ്റോർ റൂം, ക്ലാസ് റൂം എന്നിവ ഉണ്ടായിരിക്കണം. സാമൂഹ്യപഠനമുറി ഒരുക്കുന്നതിന് ഈ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള സർക്കാർ അക്രഡിറ്റ് സ്ഥാപനങ്ങൾക്ക് പ്രൊപ്പോസലുകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: 0471-2304594.