കാസറഗോഡ് : ജില്ലാ കുടുംബശ്രീമിഷന്റെ നേതൃത്വത്തില്‍ മഴക്കാലത്ത് കൃഷി ഉത്സവമാക്കുന്ന മഴപ്പൊലിമ ക്യാമ്പയിനിന് ജില്ലയില്‍ തുടക്കമായി. തരിശു ഭൂമി കൃഷിയോഗ്യമാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, യുവ തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, ജില്ലയുടെ കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ ജില്ലാ മിഷന്‍ ആവിഷ്‌കരിച്ച കാര്‍ഷിക പുനരാവിഷ്‌കരണ പരിപാടിയാണ് മഴപ്പൊലിമ.
2017 മുതല്‍ തുര്‍ച്ചയായി വര്‍ഷം തോറും സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍ ഈ വര്‍ഷം ബളാല്‍, ചെമ്മനാട്, അജാനൂര്‍, വലിയപറമ്പ, തൃക്കരിപ്പൂര്‍, കുമ്പള, കിനാനൂര്‍ കരിന്തളം, പള്ളിക്കര, മുളിയാര്‍ എന്നീ പഞ്ചായത്തുകളില്‍ ആരംഭിച്ചു. നാട്ടിപ്പാട്ടുകളും ഞാറ്റു പാട്ടുകളും വയലേലകളില്‍ മുഴങ്ങുകയാണ്.
ജനങ്ങളുടെ ജീവിതം സുസ്ഥിര വികസനവുമായി കോര്‍ത്തിണക്കിക്കൊണ്ട് ജലസുരക്ഷാ ഭക്ഷ്യസുരക്ഷാ സാമ്പത്തിക സുരക്ഷ സാമൂഹിക സുരക്ഷ എന്നീ നാല് അടിസ്ഥാന മേഖലകളില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ആശയമാണ് മഴപ്പൊലിമ യിലൂടെ കുടുംബശ്രീ മിഷന്‍ മുന്നോട്ടുവയ്ക്കുന്നത്. മഴപ്പൊലിമ ക്യാമ്പയിനിലൂടെ ജില്ലയിലെ മുഴുവന്‍ തരിശുഭൂമിയും ഭക്ഷ്യ സമൃദ്ധമാക്കികൊണ്ട് കാര്‍ഷിക മേഖലയില്‍ വന്‍ മുന്നേറ്റമാണ് ലക്ഷ്യം വെക്കുന്നത്. ഇതിനോടകം തന്നെ 930 ഏക്കര്‍ തരിശുഭൂമി കൃഷി ചെയ്യാനായി കണ്ടെത്തിയിട്ടുണ്ട്.
മഴ വെള്ള സംഭരണത്തിന് മഴപ്പൊലിമ
കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ മഴപ്പൊലിമയിലൂടെ 1254 ഹെക്ടര്‍ വയലില്‍ കൃഷിയിറക്കി. 123,89,20,000 ലിറ്റര്‍ വെള്ളം ഭൂമിക്കടിയിലേക്ക് സംഭരിക്കാന് കഴിഞ്ഞു. ജില്ലയുടെ ഭൂപ്രകൃതി അനുസരിച്ച് മഴവെള്ളം നേരിട്ട് കടലിലേക്ക് പതിക്കുന്നത് ഒഴിവാക്കി മഴവെള്ളം സംഭരിച്ച് വെക്കാന്‍ കഴിഞ്ഞു. നെല്‍പ്പാടങ്ങളില്‍ സംഭരിക്കുന്ന ജലം ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താനും അതിലൂടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും കുടിവെള്ളത്തിന്റെ അളവ് ഉയര്‍ത്താനുമായി.
അരിശ്രീ അരി വിപണികളില്‍
കൃഷിലൂടെ സംഭരിച്ച നെല്ല് അരിശ്രീ എന്ന ബ്രാന്റില്‍ വിപണികളല്‍ എത്തിച്ചു. വയല്‍ കൃഷി കൂടാതെ കര നെല്‍കൃഷി, പച്ചക്കറി കൃഷി കിഴങ്ങ് വര്‍ഗ്ഗങ്ങളുടേയും വാഴയുടേയും കൃഷി തുടങ്ങി നിരവധി വിളകള്‍ മഴപ്പൊലിമയില്‍ കുടുംബശ്രീ അംഗങ്ങള്‍ സംഘ കൃഷി ചെയ്ത് വിളയിച്ചു. മുഴുവന്‍ പഞ്ചായത്തുകളിലും കുടുംബശ്രീ നേതൃത്വത്തില്‍ ആഴ്ച ചന്തകളും കാര്‍ഷിക വിപണന കേന്ദ്രങ്ങളും ആരംഭിച്ചു.
ജൈവ ഭക്ഷണം മഴപ്പൊലിമയിലൂടെ
മഴപ്പൊലിമയില്‍ ആകെ സമ്പാദിച്ച 105.85 ടണ്‍ അരിയല്‍ നിന്നും 63.5 ടണ്‍ അരി അരിശ്രീ എന്ന ബ്രാന്റില്‍ വിപണിയിലെത്തിച്ചു. ഇതിലൂടെ 28,57,500 രൂപയുടെ വരുമാനം കര്‍ഷകര്‍ക്ക് നേടനായി. നാട്ടു ചന്തകള്‍ സജീവമായതോടെ സംഘകൃഷി ചെയ്ത് ഉത്പാദിപ്പിച്ച വിളകള്‍ക്ക് ന്യായ വില ലഭിച്ചു. ആറായിരത്തോളം ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് കൃഷി ഒരു മികച്ച വരുമാന മാര്‍ഗ്ഗമാക്കാന്‍ കഴിഞ്ഞു. വിഷ രഹിത പച്ചക്കറികളും അരിയും വിതരണം ചെയ്ത് മഴപ്പൊലിമയിലൂടെ പൊതുജനങ്ങള്‍ക്ക് ആരോഗ്യ ഭക്ഷണം നല്‍കാന്‍ കുടുബശ്രീയ്ക്ക് സാധിച്ചു.
ജാതിമതലിംഗരാഷ്ട്രീയ ധേതമ്യേ സമൂഹത്തിലെ മുഴുവന്‍ ജനങ്ങളേയും കൃഷിയിലേക്ക് ആകര്‍ഷിക്കാനുള്ള മികച്ച മാര്‍ഗ്ഗമാക്കി മഴപ്പൊലിമ. സംസ്ഥാനത്ത് ആകെ നടക്കുന്ന തരിശ് നിലങ്ങളില്‍ കൃഷിചെയ്യുനായുള്ള സുഭിക്ഷ കേരളം പദ്ധതിക്ക് മഴപ്പൊലിമ ഒരു മികച്ച വഴി തുറക്കുകയാണ്