തിരുവനന്തപുരം: ജോസ്.കെ.മാണി രാജി വയ്ക്കുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനു തന്നെ നൽകാൻ സിപിഎം തീരുമാനം. ഇന്നലെ ഡൽഹിയിൽ ചേർന്ന സിപിഎം അവയിലബിൾ പോളിറ്റ് ബ്യൂറോ ആണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
മൂന്നുമാസം മുന്പ് ജോസ്.കെ.മാണി എൽഡിഎഫ് നേതൃത്വവുമായി മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയപ്പോൾ രാജ്യ സഭാ സീറ്റിന്റെ കാര്യത്തിലും ധാരണയായിരുന്നുവെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന സൂചന. ഈ ധാരണയുടെ കൂടെ അടിസ്ഥാനത്തിലാണ് ജോസ്.കെ.മാണിയുടെ ഇടതു മുന്നണിയിലേക്കുള്ള പ്രവേശനം.