രാജ്യറാണി എക്സ്പ്രസ് മെയ് 9 മുതല്‍ സ്വതന്ത്ര ട്രെയിനായി ഓടിത്തുടങ്ങും.

149

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടിരുന്ന ട്രെയിന്‍ കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. രാത്രി 8.50 ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 7.50 ന് നിലമ്ബൂരിലെത്തും. നിലമ്ബൂരില്‍ നിന്ന് രാത്രി 8.50 ന് പുറപ്പെട്ട് രാവിലെ 6 മണിക്ക് കൊച്ചുവേളിയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് പുതിയ സമയക്രമം. നിലവിലെ എട്ട് കോച്ചിന് പകരം 18 കോച്ചുകള്‍ കൊച്ചുവേളി- നിലമ്ബൂര്‍ രാജ്യറാണിയിലുണ്ടാകും
ഇപ്പോള്‍ തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസില്‍ ചേര്‍ത്താണു ഷൊര്‍ണൂര്‍ വരെ രാജ്യറാണി സര്‍വീസ് നടത്തുന്നത്.

ഇപ്പോള്‍ ഷൊര്‍ണൂരില്‍നിന്ന് അമൃത എക്സ്പ്രസിന്റെ 15 കോച്ചുകള്‍ മധുരയിലേക്കും എട്ടെണ്ണം നിലമ്ബൂരിലേക്കും പോകുകയാണ് ചെയ്യുന്നത്. അമൃത മധുരയിലേക്കു നീട്ടിയതോടെ പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്കു തിരുവനന്തപുരത്തേക്കു ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണെന്നു പരാതിയുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് രാജ്യറാണി എക്സ്പ്രസ് സ്വതന്ത്ര ട്രെയിനായി ഓടിക്കാന്‍ തീരുമാനമായത്

NO COMMENTS