രജിസ്ട്രേഷൻ വകുപ്പിനെ ജനസൗഹൃദമാക്കണം ; കടന്നപ്പള്ളി

10

രജിസ്ട്രേഷൻ വകുപ്പിന്റെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും വേഗത്തിലും സുഗമമായും ജനങ്ങൾക്ക് ലഭ്യമാക്കാൻ വകുപ്പിലെ ഉദ്യോഗസ്ഥർ സന്നദ്ധരാകണമെന്നും അങ്ങിനെ വകുപ്പിനെ കൂടുതൽ ജനസൗഹൃദമാക്കണമെന്നും രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.

രജിസ്ട്രേഷൻ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വകുപ്പുതല അവലോകന യോഗത്തിൽ സംസാരിക്കുക യായിരുന്നു മന്ത്രി. രജിസ്ട്രേഷൻ ഐ.ജി ശ്രീധന്യ സുരേഷ്, വകുപ്പ് ജോയിന്റ് സെക്രട്ടറി പ്രമോദ്, ജോയിന്റ് ഐ.ജി സാജൻ കുമാർ, വകുപ്പിലെ ഡി.ഐ.ജിമാർ, ജില്ലാ രജിസ്ട്രാർമാർ എന്നിവരെ പങ്കെടുപ്പിച്ചു നടത്തിയ അവലോകന യോഗത്തിൽ എം.സി രാജിലൻ മോട്ടിവേഷൻ ക്ലാസ് എടുത്തു.

NO COMMENTS

LEAVE A REPLY